സെ​ക്ര​ട്ടേ​റി​യേ​റ്റി​ല്‍ പൊ​ലീ​സു​കാ​ര​ന്‍ സ്വ​യം വെ​ടി​വ​ച്ചു മരിച്ചു

ന്യൂ​ഡ​ല്‍​ഹി: ഡല്‍ഹി സെക്രട്ടേറിയേറ്റില്‍ പൊലീസുകാരന്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചു ജീവനൊടുക്കി. ഹെഡ് കോണ്‍സ്റ്റബിള്‍ സോഹന്‍വീര്‍ ആണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സെ​ക്ര​ട്ടേ​റി​യേ​റ്റി​ന്‍റെ വി​ഐ​പി പാ​ര്‍​ക്കിം​ഗ് മേ​ഖ​ല​യി​ല്‍ വ​ച്ചാ​ണ് സ്വ​യം വെ​ടി​വെ​ച്ച്‌ മ​രി​ച്ച​ത്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.