സണ്ണി ലിയോണിന് നായകനായി എത്തുന്നത് അജു വർഗീസ്!

ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് അജു വർഗീസാണെന്ന് റിപ്പോർട്ട്. അജു വര്‍ഗീസ് രംഗീലയില്‍ നായകവേഷത്തില്‍ എത്തുന്നുണ്ടെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അജുവിനു പുറമെ സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, ഹരീഷ് കണാരന്‍, രമേഷ് പിഷാരടി എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

ജയലാല്‍ മേനോനാണ് ചിത്രം നിര്‍മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുന്ന ജയറാം കൈലാസ് ചിത്രം പപ്പുവിനു ശേഷം ബാക്ക്വാട്ടര്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് രംഗീല.
സണ്ണി ലിയോണ്‍ ആദ്യമായി അഭിനയിക്കുന്ന ദക്ഷിണേന്ത്യന്‍ ചിത്രമാണ് വീരമാദേവി റിലീസിംഗിന് ഒരുങ്ങുകയാണ്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.