കെ.​സു​രേ​ന്ദ്ര​ന്റെ അ​റ​സ്റ്റ്; നാളെ ദേശീയ പാതകൾ ഉപരോധിക്കും; പി.എസ്. ശ്രീധരന്‍ പിള്ള

ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഞാ​യ​റാ​ഴ്ച ബി​ജെ​പി പ്ര​തി​ഷേ​ധ ദി​ന​മാ​യി ആ​ച​രി​ക്കും. ശ​നി​യാ​ഴ്ച ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ച്ച​തി​നാ​ല്‍ ഒ​രു ഹ​ര്‍​ത്താ​ല്‍ കൂ​ടി പ്ര​ഖ്യാ​പി​ക്കി​ല്ലെ​ന്നു പ്ര​ഖ്യാ​പി​ച്ച ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്.​ശ്രീ​ധ​ര​ന്‍​പി​ള്ള, ഞാ​യ​റാ​ഴ്ച ദേ​ശീ​യ പാ​ത​ക​ള്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​പ​രോ​ധി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

പോലീസ് നിർദേശം വകവെക്കാതെ സന്നിധാനത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. നിലയ്ക്കലിൽ വെച്ചാണ് സുരേന്ദ്രനെയും കൂട്ടരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്.