വാക്ക് തര്‍ക്കത്തിനിടെ ഭാര്യ ഭർത്താവിനെ വെട്ടി കൊലപ്പെടുത്തി

പാലക്കാട് കോങ്ങാട് ഭര്‍ത്താവിനെ ഭാര്യ വെട്ടി കൊലപ്പെടുത്തി. വാക്ക് തര്‍ക്കത്തിനിടെ മുണ്ടൂര്‍ വാലിപറമ്പിൽ പഴനിയാണ്ടിയെ വെട്ടി കൊലപ്പെടുത്തിയെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭവത്തെ തുടര്‍ന്ന് ഭാര്യ സരസ്വതിയെ കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. സരസ്വതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

കുടുംബ പ്രശ്നമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നു. സരസ്വതിയെ ചോദ്യം ചെയ്യലിലൂടെ വിവരങ്ങൾ വ്യക്തമാകുമെന്നാണ് പോലീസ് കരുതുന്നത്.