ശബരിമല വിധിയിലെ ജാഗ്രത മദ്യശാല വിധിയില്‍ കണ്ടില്ല: വിഎം സുധീരന്‍

ശബരിമല വിഷയത്തിൽ ഹിത പരിശോധന നടത്തണമായിരുന്നവെന്ന് വിഎം സുധീരൻ. ക്ഷേത്ര പ്രവേശന കാലത്തു പോലും ഹിത പരിശോധന നടത്തിയിട്ടുണ്ട്. വൈകാരികമായ പ്രശ്നം പക്വതയോടെ നേരിടാൻ സർക്കാരിനായില്ലെന്നും സുധീരൻ കുറ്റപ്പെടുത്തി.

ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതിൽ ഭരണഘടനാ സ്ഥാപനങ്ങൾക്ക് വീഴ്ച പറ്റി. സർവകക്ഷിയോഗം ആദ്യ ഘട്ടത്തിൽ നടത്തണമായിരുന്നു. റിവ്യൂ ഹർജി പാടില്ല എന്ന സർക്കാരിന്റെ നിലപാട് ശരിയല്ലന്നും ദേവസ്വം ബോര്‍ഡിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമല സ്ത്രീ പ്രേവേശന വിധിയിൽ മുഖ്യമന്ത്രി വ്യഗ്രത കാട്ടിയെന്നും ഈ വ്യഗ്രത മദ്യശാല സംബന്ധിച്ച വിധിയിൽ കണ്ടില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപി യും ഇതിനു ഉത്തരവാദികളാണെന്നും സുധീരൻ കുറ്റപ്പെടുത്തി.