ബാലൻ ഡി ഓർ കിട്ടേണ്ടത് തനിക്കല്ല,മറ്റൊരാൾക്ക്;മനസ്സ് തുറന്ന് ഹസാർഡ്

കുറച്ചുകാലത്തെ മേധാവിത്വത്തിന് ശേഷം ഫുട്ബോള്‍ ലോകത്തെ സൂപ്പര്‍താരങ്ങളായ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അല്ലാത്തൊരാള്‍ ഇപ്രാവശ്യത്തെ ബാലന്‍ ഡി ഓര്‍ പുരസ്കാരം നേടുമെന്നാണ് ഫുട്ബോള്‍ ആരാധകർ കരുതുന്നത്.പുരസ്‌കാരത്തിന് അർഹനെന്ന് പലരും വിലയിരുത്തുന്ന ബെൽജിയൻ സൂപ്പർ താരം ഹസാർഡ് ബാലൻ ഡി ഓർ തനിക്ക് ലഭിക്കില്ലെന്നും മറ്റൊരാളാണ് അതിന് അർഹനെന്ന് ഹസാർഡ് പറഞ്ഞു.
എംബാപ്പെയ്ക്ക് ബാലൻ ഡി ഓർ നേടാനുള്ള അര്‍ഹതയുണ്ട് എന്നാണ് ഹസാര്‍ഡ് പറയുന്നത്. എന്റെ മികച്ച വര്‍ഷമായിരുന്നു ഇത്. പക്ഷേ യാഥാര്‍ഥ്യ ബോധത്തോടെ വേണമല്ലോ നമ്മള്‍ സംസാരിക്കാന്‍. എന്നേക്കാള്‍ മികച്ച കളിക്കാര്‍ ഇവിടെയുണ്ട്. ബാലന്‍ ഡി ഓറിനായി ലൂക്ക മോഡ്രിച്ചിന്റെ പേര് ഞാന്‍ പറയുമായിരുന്നു. എന്നല്‍ ഓഗസ്റ്റ്, സെപ്തംബര്‍ മുതല്‍ മോഡ്രിച്ചിന് കളിക്കളത്തില്‍ വലിയ മുന്നേറ്റം നടത്താനായിട്ടില്ല. സീസണിന്റെ തുടക്കത്തിലെ പ്രകടനം കണക്കിലെടുത്താല്‍ ഞാന്‍ എംബാപ്പെയുടെ പേരാകും നിര്‍ദേശിക്കുക എന്നും ഹസാര്‍ഡ് പറയുന്നു.