മെസ്സിക്കൊപ്പം ദുബായിയിൽ അടിച്ചുപൊളിച്ച് പോഗ്ബ;യുണൈറ്റഡ് ആരാധകർ ആശങ്കയിൽ

റഷ്യൻ ലോകകപ്പിന് ശേഷം ആരാധകർ ഏറെ ചർച്ച വിഷയമായിരുന്നു പോഗ്ബയുടെ ബാഴ്സ പ്രവേശം.പ്രീ-ക്വാർട്ടർ ഫ്രാൻസിനെതിരായ മത്സരത്തിന് ശേഷം മെസ്സി പോഗ്ബയെ ബാഴ്‌സയ്ക്ക് ക്ഷണിച്ചുവെന്ന വാർത്തകൾ കൂടി പരന്നതോടെ കഴിഞ്ഞ സീസണിൽ തന്നെ പോഗ്ബ യുണൈറ്റഡ് വിട്ടേക്കുമെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങി.എന്നാൽ പോഗ്ബ യുണൈറ്റഡിൽ തന്നെ തുടർന്നതോടെ അഭ്യൂഹങ്ങൾക്ക് അവസാനമായി എന്ന് കരുതിയതാണ്. ഇപ്പോൾ ദുബായിയിൽ മെസ്സിയോടൊപ്പം അവധിക്കാലം അടിച്ചുപൊളിക്കുന്ന പോഗ്ബയുടെ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.ദുബായിയിലെ പ്രശസ്തമായ സാൾട്ട്ബേ തുർക്കിഷ് റസ്റ്ററന്റിൽ ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.മെസ്സിയുടെയും പോഗ്ബയുടെയും ചിത്രങ്ങൾ വീണ്ടുമെത്തിയതോടെ പോഗ്ബ യുണൈറ്റഡ് വിടുമോ എന്ന ആശങ്കയിലാണ് ആരാധകർ.