ചെളിയില്‍ താഴ്ന്ന വാഹനം തള്ളി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം

സന്നിധാനത്ത് ചെളിയില്‍ താഴ്ന്ന തന്റെ വാഹനം തള്ളി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ശബരിമലയില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് മന്ത്രിയുടെ വാഹനം നിലയ്ക്കലില്‍ ചെളിക്കുഴിയിൽ താഴ്ന്നത്.വാഹനം ചെളിക്കുഴിയിൽ വീണതോടെ നിലയ്ക്കലിലെത്തുന്ന വിശ്വാസികളുടെ ദുരവസ്ഥ തനിക്ക് മനസിലായെന്നും മന്ത്രി പറഞ്ഞു.

വാഹനം തള്ളിയ ശേഷം ശുചിമുറികൾ കാണണമെന്നായി മന്ത്രിയുടെ ആവശ്യം. എഡിഎമ്മും തഹസിൽദാസും ശുചിമുറികളുടെ കണക്ക് പറഞ്ഞപ്പോൾ ശുചിമുറികൾ നേരിൽ കാണണമെന്നായി മന്ത്രി. പ്രവർത്തന സജ്ജമല്ലാത്ത ശുചി മുറി കാണിച്ച് കൊടുത്തപ്പോൾ ഉദ്യോഗസ്ഥർക്കും ദേവസ്വം ബോർഡിനും മന്ത്രിയുടെ വക ശാസന. ശബരിമല വികസനത്തിന് കേന്ദ്രഫണ്ടിൽ നിന്നും 100 കോടി നൽകിയതിന്റെ കണക്ക് സഹിതമായിരുന്നു മന്ത്രിയുടെ ശാസന.