ദുബായ് കെ.എം.സി.സി. പൊതുസമ്മേളനം ഡിസംബര്‍ 1 ശനിയാഴ്ച

ദുബായ് : നാല്പ്പത്തിയേഴാമത് യു.എ.ഇ. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് കെ.എം.സി.സി. പൊതുസമ്മേളനം ഡിസംബര്‍ 1 ശനിയാഴ്ച കെ.എം.സി.സി. സംഘടിപ്പിക്കുന്ന പൊതുസമ്മേളനം ഡിസംബര്‍ 1 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഗര്‍ഹൂദ് എന്‍.ഐ. മോഡല്‍ സ്കൂള്‍ ഗ്രൌണ്ടില്‍ നടക്കും. പൊതുസമ്മേളനത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി., അഴീക്കോട്‌ മണ്ഡലം എം.എല്‍.എ കെ.എം ഷാജി, ഇന്ത്യന്‍ന നയതന്ത്ര പ്രതിനിധികള്‍, അറബ് പ്രമുഖര്‍ തുടങ്ങി സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ രംഗങ്ങളിലെ ശ്രേഷ്ഠ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. വര്‍ണ്ണശബളമായ ആഘോഷ പരിപാടികള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് വിളയില്‍ ഫസീല, കൊല്ലം ശാഫി, കണ്ണൂര്‍ മമ്മാലി, നസീബ് നിലമ്പൂര്‍, റാഫി കുന്ദംകുളം, മുഫ് ലിഹ് തുടങ്ങിയവര്‍ നയിക്കുന്ന ഇശല്‍ നൈറ്റ് അരങ്ങേറും. സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ-വ്യാപാര-വ്യവസായ-മാധ്യമ-ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മഹല്‍ വ്യക്തിത്വങ്ങള്‍ക്ക് ചടങ്ങില്‍ പുരസ്കാരം നല്‍കി ആദരിക്കും. കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ മാതൃകാപരമായ സേവനം കാഴ്ചവെച്ച് യുവസമൂഹത്തിന് പ്രചോദനമായി മാറിയ സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തിന്‍റെ ശ്രദ്ധയും അംഗീകാരവും നേടിയ ജൈസലിനെ ചടങ്ങില്‍ പ്രത്യേകം ആദരിക്കും. പരിപാടിയുടെ വിജയത്തിനായി മുഴുവന്‍ പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്ന് പ്രസിഡന്റ്‌ പി.കെ. അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി ഇസ്മായില്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.