യു എ ഇ പൊതുമാപ്പ്; ദുബായ് കെഎംസിസിയും മലബാർ ഗോൾഡും സംയുക്തമായി എമിഗ്രേഷൻ ഫീസും വിമാന ടിക്കറ്റും നൽകും

ദുബായ് : യു.എ.ഇ. പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടുന്ന ഇന്ത്യക്കാരുടെ എമിഗ്രേഷൻ ഫീസും അവർക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള വിമാനടിക്കറ്റും ദുബായ് കെ.എം.സി.സി. നൽകുമെന്ന് പ്രസിഡണ്ട് പികെ അൻവർ നഹ ,ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറർ എ സി ഇസ്മായിൽ എന്നിവർ അറിയിച്ചു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ടസ് സഹകരണത്തോടെയാണ് പ്രവാസികൾക്ക് ഏറെ സഹായകരമായ ഈ പദ്ധതി ദുബായ് കെ.എം.സി.സി. നടപ്പിലാക്കുന്നത്. പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്ക് പൊതുമാപ്പ് കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന എക്‌സിറ്റ്പാസിന്റെയും ഫീയും വിമാനടിക്കറ്റുമാണ് ഈ പദ്ധതിയുടെ ഭാഗമായി ലഭിക്കുക. പൊതുമാപ്പ്
കേന്ദ്രത്തിൽ നിന്ന് രാജ്യം വിടാനുള്ള അവസാന നടപടിയും  പൂർത്തീകരിച്ചതിന്റെ രേഖകളുടെ പകർപ്പ്
സഹിതം അപേക്ഷിക്കുന്നവർക്കാണ് ഈ പദ്ധതിയുടെ അനുകൂല്യം ലഭ്യമാക്കുക. സാമൂഹിക പ്രതിബദ്ധതയോടെ ഈ പദ്ധതിയുമായി സഹകരിക്കുന്ന മലബാർ ഗോൾഡ് ആൻഡ് ഡയമണ്ടസിനോട് ദുബായ് കെ.എം.സി.സി. ദുബായ് കൃതജ്ഞത രേഖപ്പെടുത്തി.
‘പദവി ശരിയാക്കി സ്വയം സുരക്ഷിതരാവൂ’ എന്ന സന്ദേശത്തിൽ കഴിഞ്ഞ ആഗസ്ററ് ഒന്ന് മുതലാണ് യുഎഇ പൊതുമാപ്പ് ആരംഭിച്ചത്.ആദ്യഘട്ടത്തില് മൂന്നുമാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് നയതന്ത്ര കാര്യാലയങ്ങളുടെ അഭ്യർത്ഥന മാനിച്ച് അധികൃതർ ഒരു മാസത്തേക്ക് കൂടി നീട്ടി നൽകിയിരുന്നു. അതുകൊണ്ട് തന്നെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഇനിയും പൊതുമാപ്പിന്റെ പ്രയോജനം ഉപയോഗപ്പെടുത്താത്തവർക്ക് അവരുടെ താമസകുടിയേറ്റ രേഖകൾ നിയമവിധേയരായി ശരിയാക്കി രാജ്യം വിടാനും അഅവർക്ക് യു .എ.ഇ.യിലേക്ക് തന്നെ തിരിച്ചത്താനുമുള്ള അവസരം ഒരുക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള പദ്ധതിക്ക് ദുബായ് കെ.എം.സി.സി. മുന്നോട്ടു വന്നതെന്ന് അൻവർ നഹ പറഞ്ഞു. എന്നാൽ നിയമലംഘകർക്ക് പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ തന്നെ മറ്റൊരു വിസയിലേക്ക്
മാറാനുള്ള അവസരവും പുതിയ ജോലി അന്വേഷിക്കുന്നതിന് ആറുമാസത്തെ വിസയും ഈ കാലയളവിൽ അധികൃതർ നൽകും. ഇന്ത്യൻ സമൂഹത്തിലേക്കും മറ്റു ഇതര രാജ്യക്കാരിലേക്കും യു.എ.ഇ
യു.എ.ഇ. പൊതുമാപ്പ് പ്രചാരണസന്ദേശങ്ങൾ എത്തിക്കുന്നതിന് വേണ്ടി പ്രവർത്തിച്ച വിദേശിയരുടെ ഏക ഔദ്യോഗിക സംഘടന ദുബായ് കെ.എം.സി.സി.യായിരുന്നു. ദുബായ് എമിഗ്രേഷൻ വിഭാഗവുമായി
ചേർന്ന് പൊതുമാപ്പിന്റെ സന്ദേശങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും സമൂഹിക മാധ്യമങ്ങൾ വഴിയും എത്തിക്കുന്നതിന് വേണ്ടി ഈ കാലയളവിൽ സജീവമായി രംഗത്തുണ്ടായിരുന്നു. മാത്രവുമല്ല, പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവർക്ക് വേണ്ടി ആദ്യമായി ഹെൽപ്പ് ഡെസ്ക് തുടങ്ങുന്നതിന് വേണ്ടി ദുബായ് കെ.എം.സി.സി. മുന്നോട്ടുവന്നിരുന്നു. അതിന്റെ പ്രയോജനം ഉപയേഗപ്പെടുത്തി നിരവധി പേരാണ്
തങ്ങളുടെ താമസകുടിയേറ്റ രേഖകൾ ശരിയാക്കിയത്.