സന്നിധാനത്ത് 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു;പോലീസ് സ്റ്റേഷന് മുന്നിൽ വി മുരളീധരന്റെ പ്രതിഷേധം;അറസ്റ്റിലായവർ സന്നിധാനത്ത് പ്രശ്നമുണ്ടാക്കാൻ എത്തിയവരാണെന്ന് പോലീസ്

സന്നിധാനത്ത് ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു.ബിജെപിയുടെ സർക്കുലറിൽപെട്ടവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു.ഇവരെ പോലീസ് പമ്പയിലെത്തിച്ചു.അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിമാരായ വി മുരളീധരനും നളീൻ കുമാർ കട്ടീലും പോലീസ് സ്റ്റേഷന് മുമ്പിൽ പ്രതിഷേധിക്കുകയാണ്.