ശബരിമലയില്‍ രാത്രിയാത്രാ വിലക്ക് നീക്കി

ശബരിമലയില്‍ രാത്രിയാത്രാ വിലക്ക് നീക്കി. പമ്പയിൽ നിന്ന് രാത്രി സന്നിധാനത്തേക്ക് പോകുന്ന ഭക്തരെ തടയില്ലെന്ന് പൊലീസ് അറിയിച്ചു. നേരത്തെ രാത്രി 9 മുതല്‍ പുലര്‍ച്ചെ രണ്ടുവരെ രാത്രി യാത്രയ്ക്ക് വിലക്കുണ്ടായിരുന്നു. നിരോധനാജ്ഞയുടെ ഭാഗമായായിരുന്നു നടപടി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് രാത്രി യാത്രാ നിരോധനം നീക്കിയത്.