മോഹന്‍ലാലിനെതിരെ പരോക്ഷവിമര്‍ശനവുമായി രേവതി

മീ ടൂ ഫാഷനെന്ന മോഹൻലാലിൻറെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഈ പ്രസ്താവനയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി രേവതി. ‘മീ ടൂ മൂവ്‌മെന്റ് ഒരു ഫാഷനാണെന്നാണ് പ്രമുഖ നടന്‍ പറഞ്ഞത്. ഇവരെ എങ്ങനെയാണ് ഇതൊക്കെ പറഞ്ഞ് മനസിലാക്കേണ്ടത്? അഞ്ജലി മേനോന്‍ പറഞ്ഞതുപോലെ ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്ത്‌കൊണ്ടാണ് അത് തുറന്ന് പറയേണ്ടി വരുന്നതെന്നും അറിയില്ല. ആ തുറന്ന് പറച്ചില്‍ എന്ത് മാറ്റമാണ് കൊണ്ടുവരുന്നതെന്നും അറിയില്ല.’ നടി രേവതി ട്വിറ്ററില്‍ കുറിച്ചു.

മീ ടൂവിനെ ഒരു മൂവ്മെന്റായി കാണേണ്ട ആവശ്യമില്ലെന്നും, മീ ടൂ ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും മോഹന്‍ലാല്‍ അബുദാബിയില്‍ ഗള്‍ഫ് ന്യൂസുമായുള്ള അഭിമുഖത്തിലാണ് അഭിപ്രായപ്പെട്ടത്.