കെ.സുരേന്ദ്രന്റെ മോചനത്തിനായി ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച്‌ നടത്തുമെന്ന് ശ്രീധരന്‍പിള്ള

 

തിരുവനന്തപുരം: ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനിടെ നടന്ന ആക്രമണങ്ങളുടെ പേരില്‍ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ മോചനത്തിനായി ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച്‌ നടത്തുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള.

മുഖ്യമന്ത്രിയുമായി പൊതുസംവാദത്തിന് തയ്യാറാണെന്നും ശനിയാഴ്ച തൃശൂര്‍, കോഴിക്കോട് പൊലീസ് കമ്മിഷണര്‍മാരുടെ ഓഫീസുകളിലേക്ക് മാര്‍ച്ച്‌ നടത്തുമെന്നും ശ്രീധരന്‍പിള്ള അറിയിച്ചു. കെ.സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ ഒഴിവാക്കണമെന്നും നിരപരാധികളായ ഭക്തരെയും ജയിലില്‍ അടച്ചിരിക്കുകയാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.