സന്നിധാനത്ത് വീണ്ടും നാമജപ പ്രതിഷേധം; എഴുപതോളം പേര്‍ അറസ്റ്റില്‍

സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ എഴുപതോളം പേര്‍ അറസ്റ്റില്‍. മണ്ഡലകാലത്തെ മുന്‍ദിവസങ്ങളിലെന്ന പോലെ നട അടയ്ക്കുന്ന സമയത്ത് നാമജപവുമായി സംഘടിച്ചവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലും ഹരിവരാസനം ചൊല്ലുന്ന സമയത്തായി നാമജപപ്രതിഷേധങ്ങളുണ്ടായിരുന്നു. എന്നാൽ ഇന്ന് പൊലീസ് ബാരിക്കേഡിനകത്ത് കയറി നാമജപപ്രതിഷേധം നടത്തിയതോടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പമ്പ സ്റ്റേഷനിലെത്തിച്ച് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. അറസ്റ്റിലായവരെ പത്തനംതിട്ട എ.ആര്‍.ക്യാംപിലേക്ക് കൊണ്ടു പോയേക്കും എന്നാണ് സൂചന.