ആമസോണില്‍ തൊഴിലാളി സമരം

പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണില്‍ തൊഴിലാളി സമരം. മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം വേണമെന്നാവശ്യപ്പെട്ട് ജര്‍മനിയിലെയും സ്‌പെയിനിലെയും ആമസോണ്‍ ജീവനക്കാരാണ് സമരം ചെയ്തത്. പണിമുടക്കിയായിരുന്നു ആമസോണ്‍ ജീവനക്കാരുടെ സമരം.
ക്രിസ്തുമസിനോടനുബന്ധിച്ച് വ്യാപാരത്തില്‍ ഇളവുകള്‍ തുടങ്ങിയ ദിവസം തന്നെയാണ് തൊഴിലാളികളുടെ സമരം. തൊണ്ണൂറ് ശതമാനത്തോളം തൊഴിലാളികള്‍ പണിമുടക്കിയുള്ള സമരത്തില്‍ പങ്കെടുത്തതായി തൊഴിലാളി യൂണിയനുകള്‍ അവകാശപ്പെട്ടു. കടുത്ത ജോലി ഭാരമാണ് കമ്പനി തങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. സമരം ഇന്നും തുടരും.