വർഗീയതയ്ക്കും അക്രമ രാഷ്ട്രീയത്തിനും താക്കീത്; യൂത്ത് ലീഗ് യുവജനയാത്രക്ക് പ്രൗഡോജ്ജല തുടക്കം

ഒരു മാസം നീളുന്ന മുസ്ലിം യൂത്ത് ലീഗ് യുവജനയാത്രക്ക് മഞ്ചേശ്വരം ഉദ്യാവാറിൽ പ്രൗഡോജ്ജല തുടക്കം. ജനസാഗരത്തെ സാക്ഷിയാക്കി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ജാഥാ ക്യാപ്റ്റന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് പതാക കൈമാറി. ‘’വർഗ്ഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം, ജനവിരുദ്ധ സർക്കാരുകൾക്കെതിരെ ’’ എന്ന സന്ദേശമുയർത്തി നടക്കുന്ന യാത്ര ഇന്ന് പ്രയാണമാരംഭിക്കും. പി.കെ.ഫിറോസ് ഉപനായകനും എം.എ.സമദ് ഡയറക്ടറും നജീബ് കാന്തപുരം കോർഡിനേറ്ററുമായ യാത്ര 600 കിലോമീറ്റർ പദയാത്രയായി നീങ്ങി ഡിസംബർ 24ന് തിരുവനന്തപുരത്ത് സമാപിക്കും. മുസ്ലിംലീഗിന്റെ ദേശീയ സംസ്ഥാന നേതാക്കൾ ഒന്നിച്ചണിനിരന്ന ഉദ്ഘാടന വേദി കേന്ദ്ര-കേരള സർക്കാരുകൾക്കെതിരെ ശക്തമായ കാഹളമുയർത്തുന്നതായിരുന്നു

ഉദ്ഘാടന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. വര്‍ഗീയതയും അക്രമവും കൊടികുത്തി വാഴുന്ന കാലത്ത് സമൂഹത്തെ ശുദ്ധീകരിക്കാനുള്ള ചരിത്ര പ്രയാണമാണ് യുവജന യാത്രയെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കള്‍ മാനവികതയുടെ സന്ദേശ വാഹകരാവണം. മനുഷ്യരെ തമ്മിലടിപ്പിക്കുന്ന ശക്തികള്‍ കരുത്തു നേടാന്‍ ശ്രമിക്കുന്ന കാലമാണിത്. പൂര്‍വ്വകാല നേതാക്കളുടെ ത്യാഗങ്ങളും ദീര്‍ഘദൃഷ്ടിയുമാണ് കേരളത്തില്‍ ഇന്നു കാണുന്ന സാമൂഹ്യനീതി സാധ്യമാക്കിയത്. ആ സാമുഹ്യവിപ്ലവത്തിന്റെ സന്ദേശം പുതുക്കേണ്ട ഘട്ടമാണിതെന്നും തങ്ങൾ പറഞ്ഞു.

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കര്‍ണ്ണാടക ഉപ മുഖ്യമന്ത്രി ജെ പരമേശ്വര മുഖ്യാതിഥിയായി. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സുവനീര്‍ പ്രകാശനം നിര്‍വ്വഹിച്ചു. യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതവും ട്രഷറര്‍ എം.എ.സമദ് നന്ദിയും പറഞ്ഞു.

യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി.അബ്ദുല്‍ വഹാബ് എം.പി, സെക്രട്ടറിമാരായ എം.പി അബ്ദുസ്സമദ് സമദാനി, സിറാജ് സേട്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, നിയമസഭാ പാര്‍ട്ടി ലീഡര്‍ ഡോ.എം.കെ.മുനീര്‍, ഡെപ്യൂട്ടി ലീഡര്‍ വി.കെ.ഇബ്രാഹീം കുഞ്ഞ്, സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, വൈസ്പ്രസിന്റ് സി.പി ബാവാജി, സെക്രട്ടറിമാരായ പി.എം.എ സലാം, അഡ്വ.എന്‍ ശംസുദ്ദീന്‍ എം.എല്‍.എ, പി.എം.സാദിഖലി, അബ്ദുറഹ്‌മാൻ രണ്ടത്താണി, അബ്ദുറഹ്മാന്‍ കല്ലായി, ബീമാപള്ളി റഷീദ്, കെ.എസ് ഹംസ, സി.പി ചെറിയ മുഹമ്മദ്, യൂത്ത്‌ലീഗ് ദേശീയഡണ്ട് സാബിര്‍ എസ് ഗഫാര്‍, ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എം.എല്‍.എമാരായ പി.കെ അബ്ദുറബ്ബ്, സി മമ്മുട്ടി, അഡ്വ.എം ഉമ്മര്‍, എന്‍.എ നെല്ലിക്കുന്ന്, പി.കെ ബഷീര്‍, പി അബ്ദുല്‍ ഹമീദ്, ആബിദ് ഹുസൈന്‍ തങ്ങള്‍, പാറക്കല്‍ അബ്ദുളള, ടി.വി ഇബ്രാഹീം, എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്‌റഫലി, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ അബ്ദുറഹിമാന്‍ എന്നിവർ സംസാരിച്ചു.

എ.കെ.എം അഷ്‌റഫ് ജാഥ അംഗങ്ങളെ പരിചയപ്പെടുത്തി. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, അഹമ്മദ് കുട്ടിഉണ്ണികുളം, അഡ്വ.എം റഹ്മത്തുള്ള, സുഹ്‌റ മമ്പാട്, അഡ്വ.പി കുല്‍സു, മിസ്അബ് കീഴരിയൂര്‍, യു.സി രാമന്‍, കെ.പി ഉണ്ണികൃഷ്ണന്‍, കുറുക്കോളി മൊയ്തീന്‍, ശ്യാംസുന്ദര്‍, എം നൗഷാദ് ബാംഗ്ലൂര്‍, കെ.പി മുഹമ്മദ്കുട്ടി, ശറഫുദ്ദീന്‍ കണ്ണോത്ത്, എ.സി ഇസ്മായിൽ, യൂത്ത്‌ലീഗ് സംസ്ഥാന ഭാരവാഹികളായ അഡ്വ.സുല്‍ഫിക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി ഇസ്മായിൽ, പി.കെ സുബൈര്‍, പി.എ അബ്ദുല്‍ കരീം, പി.എ അഹമ്മദ് കബീര്‍, മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിഖ് ചെലവൂര്‍, വി.വി മുഹമ്മദലി, എം.കെ.എം അഷ്‌റഫ്, പി.പി അന്‍വര്‍ സാദത്ത് സംബന്ധിച്ചു.