ആകർഷകമായ പുതിയ ഫീച്ചറുമായി വാട്‍സ്ആപ്പ്

ഏറ്റവും പ്രിയപ്പെട്ട കോണ്ടാക്‌ട്‌സിനെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുന്നതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച്‌ വാട്‌സ്‌ആപ്പ്. ‘റാങ്കിംഗ്’ എന്നാണ് പുത്തന്‍ ഫീച്ചറിന്റെ പേര്. വാട്‌സ്‌ആപ്പില്‍ ഏറ്റവുമധികം തവണ ആരോടാണോ ചാറ്റ് ചെയ്തത് എന്ന് വാട്‌സ്‌ആപ്പ് നിരീക്ഷിക്കും. ശേഷം അവരുടെ സ്റ്റ്‌റാറ്റസും അപ്‌ഡേഷനുമെല്ലാം വാട്‌സ്‌ആപ്പ് നിങ്ങളിലേക്ക് ആദ്യമെത്തിക്കും.
ഐ.ഓ.എസിനുള്ള വാട്‌സ് ആപ്പ് ബീറ്റാ വേര്‍ഷന്‍ 2.18.102.4 പ്രകാരമാണ് പുതിയ റാങ്കിംഗ് ഫീച്ചര്‍ ഉപയോക്താക്കളിലേക്ക് എത്തുന്നത്. വാട്‌സ് ആപ്പ് നിങ്ങളെ ഏറെനാള്‍ നിരീക്ഷിച്ച ശേഷമാകും റാങ്കിംഗ് ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. കോണ്ടാക്‌ട് പ്രയോറിറ്റി കണ്ടെത്താനാണിത്.