ഗള്‍ഫ് മേഖല വീണ്ടും പ്രളയ ഭീതിയില്‍; അടുത്ത മൂന്ന് ദിവസത്തേക്ക് മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഗള്‍ഫ് മേഖല വീണ്ടും പ്രളയ ഭീതിയില്‍. അടുത്ത മൂന്ന് ദിവസത്തേക്ക് മഴ തകര്‍ത്ത് പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സൂചിപ്പിക്കുന്നത്. നേരത്തെയുണ്ടായ പ്രളയത്തിന്റെ കെടുതികള്‍ അവസാനിക്കുന്നതിന് മുമ്പാണ് വീണ്ടും കനത്ത മഴ എത്തുന്നത്. സൗദിയും ഈജിപ്തുമടക്കമുള്ള രാജ്യങ്ങളില്‍ അതിജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

നേരത്തെ എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ കനത്ത മഴയാണ് ഉണ്ടായത്. 24 മണിക്കൂറിനിടെ 130 മില്ലമീറ്റര്‍ മഴയായിരുന്നു ലഭിച്ചത്. 30 പേര്‍ മഴക്കെടുതിയില്‍ മരിച്ചതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്നറിയിപ്പ് ഗൗരവത്തിലെടുത്ത് പ്രവര്‍ത്തിക്കാന്‍ സൗദി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൂന്ന് ദിവസം ഗള്‍ഫ് മേഖലയില്‍ കനത്ത മഴയുണ്ടാവും. സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, ഇറാന്‍ എന്നിവിടങ്ങളില്‍ ഈ മാസം മഴ പതിവില്‍ കൂടുതലായിരിക്കുമെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.