യുഎഇയിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ജാഗ്രതൈ; മുന്നറിയിപ്പുമായി അധികൃതർ

യുഎഇയിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി യു.എ.ഇ ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോരിറ്റി പുറപ്പെടുവിച്ച മുന്നറിയിപ്പ് ശ്രദ്ധിക്കുക. വാട്സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ പുതിയ അടവുകളുമായി ചിലരെത്തിയിട്ടുണ്ട്. ഒരു വെരിഫിക്കേഷന്‍ കോഡ് നമ്ബര്‍ അയച്ചു തരികയും അതിലൂടെ വാട്സാപ്പ് ഹാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണ് പുതിയ രീതിയെന്ന് ട്രാ മുന്നറിയിപ്പ് നല്‍കുന്നു.
വാട്സാപ്പില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ ലഭിക്കുമ്ബോള്‍ ലഭിക്കുന്നത് പോലുള്ള ഒരു ടെക്സ്റ്റ് മെസ്സേജ് ഫോണിലേക്ക് വരും ഈ രീതിയിലാണ് സംഘം ഹാക്കിംഗ് നടത്താനുപയോഗിക്കുന്നത്. മെസ്സേജില്‍ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം മൊബൈല്‍ നമ്ബരും ആറക്ക രഹസ്യ കോഡും ചേര്‍ക്കാനാണ് ആവശ്യപ്പെടുന്നത്. ഇതിലൂടെ അക്കൗണ്ട് ഹാക്കിംഗ് ആണ് നടക്കുന്നത്.
ഇത്തരം തട്ടിപ്പില്‍ വീഴരുതെന്നും നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ട്രാ മുന്നറിയിപ്പ് നല്‍കുകയാണ്.