”ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെയാണ് ഞാന്‍ വിവാഹം ചെയ്തത്”

ദീപിക പദുക്കോണെ കുറിച്ച് രൺവീർ സിങ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കായി കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ വെച്ച് നടത്തിയ വിവാഹ സല്‍ക്കാരം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ദീപികയുടെ ജന്മനാടായ ബംഗളൂരുവിലെ ലീല പാലസിലായിരുന്നു വിവാഹ വിരുന്ന് സംഘടിപ്പിച്ചത്.
‘ലോകത്തില്‍ വെച്ചേറ്റവും സുന്ദരിയായ പെണ്‍കുട്ടിയെയാണ് ഞാന്‍ വിവാഹം ചെയ്തിരിക്കുന്നത്’ എന്നാണ് ദീപികയെക്കുറിച്ച് രണ്‍വീര്‍ പറഞ്ഞത്. രണ്‍വീറിന്റെ വാക്കുകളെ ചെറുചിരിയോടെയാണ് ദീപിക സ്വീകരിച്ചത്. ഏതായാലും താരദമ്പതികളുടെ വിവാഹ സല്‍ക്കാര ചടങ്ങിലെ നൃത്തവും വരന്‍ രണ്‍വീറിന്റെ പ്രസംഗവുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.