സര്‍ക്കാരിനെയും പൊലീസിനെയും വീണ്ടും വെല്ലുവിളിച്ച് ശശികല

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെയും പൊലീസിനെയും വീണ്ടും വെല്ലുവിളിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല. ഭക്തരെ കൂച്ചുവിലങ്ങിടുന്ന സന്നിധാനത്തെ കരിനിയമങ്ങള്‍ ലംഘിക്കുമെന്നും ശബരിമലയില്‍ നിയമം ലംഘിച്ച് ശരണംവിളിക്കുമെന്നും ശശികല പറഞ്ഞു.
”നിരോധനാജ്ഞ നീട്ടിയാലും ശബരിമലയില്‍ ശരണംവിളിക്കും. ഭരണകൂടമാണ് ശബരിമലയെ സമരകേന്ദ്രമാക്കി മാറ്റുന്നത്. നിരോധനാജ്ഞ പിന്‍വലിച്ചാല്‍ സന്നിധാനത്തെ പ്രതിഷേധങ്ങള്‍ അവസാനിക്കുമെന്നും ശശികല പറഞ്ഞു.