കുഞ്ഞിക്കയോട് ആരാധന മൂത്ത് ബംഗ്ലാദേശുകാരനായ ആരാധകൻ ചെയ്തത് ?

മലയാളത്തില്‍ നിന്ന് തമിഴും തെലുങ്കും കടന്ന് ഇപ്പോള്‍ ബോളിവുഡില്‍ എത്തിനില്‍ക്കുകയാണ് ദുല്‍ഖര്‍. മലയാളികള്‍ക്കെന്ന പോലെ മറ്റു ഭാഷകളിലെ പ്രേക്ഷകര്‍ക്കും ഇഷ്ടമുളള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. കേരളത്തിലെന്ന പോലെ മറ്റു സംസ്ഥാനങ്ങളിലും കുഞ്ഞിക്കയ്ക്ക ആരാധകര്‍ നിരവധിയുണ്ട്. ഇത്തവണ ബംഗ്ലാദേശില്‍ നിന്നുമുളള ഒരു ദുല്‍ഖര്‍ ആരാധകന്റെ കഥയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. കുഞ്ഞിക്കയോട് ആരാധന മൂത്ത് സ്വന്തം കുഞ്ഞിന് ദുല്‍ഖറിന്‍റെ പേര് നല്‍കിയ കഥയാണ് ഇപ്പോള്‍ ബംഗ്ലാദേശില്‍ നിന്ന് വരുന്നത്. ബംഗ്ലാദേശ് സ്വദേശിയായ സെയ്ഫുദ്ദീന്‍ ഷകീല്‍ ആണ് തന്‍റെ നാട്ടില്‍ നടന്ന ഈ വിശേഷം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

‘ഞങ്ങളുടെ നാട്ടിലൊരാള്‍ ദുല്‍ഖറിന്‍റെ സിനിമയായ ‘ചാര്‍ലി’ കണ്ട് വിഷാദരോഗത്തില്‍ നിന്നും മുക്തനായിയെന്നും അതിനുശേഷം അദ്ദേഹം തന്‍റെ മകന് ദുല്‍ഖര്‍ സല്‍മാന്‍ എന്ന് പേരിടുകയും ചെയ്തുവെന്നായിരുന്നു ദുല്‍ഖറിനെ ടാഗ് ചെയ്തുകൊണ്ടുള്ള സെയ്ഫുദ്ദീന്‍ ഷക്കീല്‍ എന്ന ചെറുപ്പക്കാരന്‍റെ ട്വീറ്റ്. സെയ്ഫുദ്ദീനും ഒരു കടുത്ത ദുല്‍ഖര്‍ ഫാനാണ്. സെയ്ഫുദ്ദീന്‍റെ ട്വീറ്റ് കണ്ണില്‍പ്പെട്ട ദുല്‍ഖര്‍ നന്ദി പറയാന്‍ മറന്നില്ല, ഒപ്പം ബംഗ്ലാദേശിലെ തന്‍റെ ആരാധകരോടുള്ള സ്‌നേഹാന്വേഷണവും രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.