കേരളത്തില്‍ വിതരണം ചെയ്യുന്ന രണ്ട് പ്രമുഖ ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം – കെ കെ ശൈലജ

തിരുവനന്തപുരം: കേരളത്തില്‍ വില്‍പ്പന നടത്തുന്ന രണ്ട് പ്രമുഖ ബ്രാന്‍ഡ് കുപ്പിവെള്ളത്തില്‍ അപകടകാരിയായ ഇ കോളി ബാക്‌ടീരിയുടെ സാന്നിധ്യം സ്ഥിതീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. ഇതിന് പുറമെ മറ്റ് 13 ബ്രാന്‍ഡ് കുപ്പിവെള്ളത്തില്‍ ഫംഗസ്, യീസ്റ്റ്, പൂപ്പല്‍ എന്നിവയുടെ സാന്നിധ്യവും ഉള്ളതായി കെ കെ ശൈലജ പറഞ്ഞു. കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതിയായ ആയുഷ്‌മാൻ ഭാരതില്‍ കേരള സര്‍ക്കാര്‍ പങ്കാളിയാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതനുസരിച്ച്‌ നിലവിലെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കും ആയുഷ്‌മാൻ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാകും.