സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച് ഒരു മാസം; ഇതുവരെ പ്രതികളെ പിടികൂടിയില്ല;സർക്കാർ കുരുക്കിൽ

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച് ഒരു മാസം കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും പിടിക്കാനായിട്ടില്ല. ശാസ്ത്രീയ പരിശോധനകളടക്കം പൂർത്തിയായിട്ടും പോലീസിന് പ്രതികളെ സംബന്ധിച്ച് ഒരു വ്യക്തതയും ലഭിച്ചിട്ടില്ലെന്നാണ് സൂചന. സർക്കാരും പൊലീസും ഒരു പോലെ താൽപര്യമെടുത്ത കേസായിട്ടും പ്രതികളെക്കുറിച്ച് സൂചന പോലും ലഭിക്കാത്തത് സർക്കാരിനും സി.പി.എമ്മിനും ക്ഷീണമാണ്.കഴിഞ്ഞ ഒക്ടോബർ 27 ന് പുലർച്ചെയാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിപ്പിക്കപ്പെടുന്നത്.
ആക്രമണത്തിൽ രണ്ട് കാറും ഒരു സ്കൂട്ടറും പൂർണമായും കത്തിച്ചിരുന്നു.
അന്വഷണം പുരോഗമിക്കുകയാണെന്ന് പറയുന്നുണ്ടെങ്കിലും ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ സംബന്ധിച്ച യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ആക്രമണത്തിന് പിന്നിൽ സംഘ്പരിവാറാണെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സ്വാമി.