സംസ്ഥാനത്തെ 14 പാലങ്ങളുടെ ടോള്‍ പിരിവ് ഒഴിവാക്കി; ടോള്‍ ഒഴിവാക്കിയ പാലങ്ങൾ ഏതൊക്കെയെന്നറിയാം…

സംസ്ഥാനത്തെ 14 പാലങ്ങളുടെ ടോള്‍ പിരിവ് ഒഴിവാക്കി. പൊതുമരാമത്ത് വകുപ്പിനു കീഴിലുളള 14 പാലങ്ങളുടെ ടോള്‍ പിരിവാണ് അവസാനിപ്പിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചത്.

അരൂര്‍-അരൂര്‍ക്കുറ്റി, പുളിക്കക്കടവ്, പൂവത്തും കടവ്, ന്യൂ കൊച്ചിന്‍ (ചെറുതുരുത്തി), തുരുത്തിപ്പുറം-കോട്ടപ്പുറം, കൃഷ്ണന്‍കോട്ട, കടലുണ്ടിക്കടവ്, മുറിഞ്ഞപുഴ, മായന്നൂര്‍, ശ്രീമൂലനഗരം, വെള്ളാപ്പ്, മാട്ടൂല്‍ മടക്കര, നെടുംകല്ല്, മണ്ണൂര്‍ കടവ് എന്നീ പാലങ്ങളുടെ ടോള്‍ പിരിവാണ് നിര്‍ത്തുന്നത്.