ശബരിമല തീർത്ഥാടനം എല്‍ഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു – ചെന്നിത്തല

തിരുവനന്തപുരം: ശബരിമല തീർത്ഥാടനം എല്‍ഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയ്ക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമലയെ തകര്‍ക്കുവാൻ വേണ്ടി സിപിഎം സംഘപരിവാറിനെ കൂട്ടുപിടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു .

ശബരിമലയില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധം ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെല്ലാം ഉടൻ പിന്‍വലിക്കണമെന്നും നിരോധനാജ്ഞ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നതു വരെ സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.