ഒ​ഡീ​ഷ​യി​ല്‍ ബി ജെ പി നേതാക്കളുടെ കൂട്ടരാജി

ഭു​വ​നേ​ശ്വ​ര്‍(www.big14news.com): ഒ​ഡീ​ഷ​യി​ല്‍ ബി ജെ പി നേതാക്കളുടെ കൂട്ട രാജി. ബി​ജെ​പി ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ദി​ലീ​പ് റാ​യ്, ബി​ജോ​യ് മൊ​ഹ​പാ​ത്ര എ​ന്നി​വ​രാ​ണ് പാ​ര്‍​ട്ടി​വി​ട്ട​ത്. പാ​ര്‍​ട്ടി ത​ങ്ങ​ള്‍​ക്കെ​തി​രെ കാ​ണി​ക്കു​ന്ന നെ​റി​കെ​ട്ട പ്ര​വ​ര്‍​ത്തി​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി​യെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. അതേസമയം, റൂ​ര്‍​ക​ല​യി​ല്‍​നി​ന്നു​ള്ള എം​എ​ല്‍​എ​യാ​യ ദി​ലീ​പ് റാ​യ് ത​ന്‍റെ നി​യ​സ​മ​സ​ഭാം​ഗ​ത്വ​വും രാ​ജി​വ​ച്ചു. ഒ​ഡീ​ഷ സ്പീ​ക്ക​ര്‍ പ്ര​ദീ​പ് കു​മാ​ര്‍ അ​മി​തി​നാ​ണ് ദി​ലീ​പ് റാ​യ് രാ​ജി​ക്ക​ത്ത് കൈ​മാ​റി​യ​ത്.

സ്വ​യം വ​ലി​യ​വ​രെ​ന്ന് ക​രു​തു​ന്ന​വ​രും സ്വാ​ര്‍​ഥ​രു​മാ​യ ഒ​രു​പ​റ്റം പ്ര​വ​ര്‍​ത്ത​ക​ര്‍ വൃ​ത്തി​ക​ട്ട വ​ഴി​ക​ളി​ലൂ​ടെ ത​ങ്ങ​ളെ അ​പ​മാ​നി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്. ആ​ത്മാ​ഭി​മാ​ന​മു​ള്ള പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്ന നി​ല​യി​ലും പ​തി​റ്റാ​ണ്ടു​ക​ളാ​യി ഒ​ഡീ​ഷ​യു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ച​വ​ര്‍ എ​ന്ന നി​ല​യി​ലും കാ​ഴ്ച​വ​സ്തു​ക്ക​ളാ​യി പാ​ര്‍​ട്ടി​യി​ല്‍ തു​ട​രേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീ​രു​മാ​ന​മെ​ന്ന് അ​മി​ത് ഷാ​യ്ക്കു ന​ല്‍​കി​യ സം​യ്ക്ത രാ​ജി​ക്ക​ത്തി​ല്‍ ഇ​രു​വ​രും പ​റ​ഞ്ഞു. സീ​റ്റ് നി​ഷേ​ധി​ക്ക​പ്പെ​ടും എ​ന്ന കാ​ര​ണ​ത്താ​ല്‍ പാ​ര്‍​ട്ടി​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ പു​റ​ത്ത് പ​റ​യാ​ന്‍ നേ​താ​ക്ക​ന്‍​മാ​ര്‍ ഭ​യ​ക്കു​ക​യാ​ണെ​ന്നും ഇ​വ​ര്‍ ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.