15 വ​യ​സു​കാ​ര​ന്‍ ഓ​ടി​ച്ച വാഹനമിടിച്ച്‌ ഒ​ന്ന​ര​വ​യ​സു​കാ​രന് ദാരുണാന്ത്യം

ന്യൂ​ഡ​ല്‍​ഹി: 15 വ​യ​സു​കാ​ര​ന്‍ ഓ​ടി​ച്ച വാഹനമിടിച്ച്‌ ഒ​ന്ന​ര​വ​യ​സു​കാ​രന് ദാരുണാന്ത്യം.
ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ഡല്‍ഹിയിലെ ഖ​ജൂ​രി ഖാ​സ് മേ​ഖ​ല​യി​ലാ​ണു രാജ്യത്തെ നടുക്കിയ സം​ഭ​വം. നി​യ​ന്ത്ര​ണം​വി​ട്ട് സ്കൂട്ടര്‍ കുഞ്ഞിനെ ഇടിക്കുകയായിരുന്നു. ഉടന്‍ പോ​ലീ​സ് കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.സിസിടിവി പരിശോധിച്ചശേഷം കുട്ടിയെ ഇടിച്ചത് കൗ​മാ​ര​ക്കാ​ര​നാണെന്ന് ഉറപ്പിച്ച പോ​ലീ​സ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്തു ജു​വ​നൈ​ല്‍ ഹോ​മി​ലേ​ക്ക് അ​യ​ച്ചു.