ജോർജ് എച്ച്‌.ഡബ്ല്യു. ബുഷ് അന്തരിച്ചു

മുൻ അമേരിക്കൻ പ്രസിഡണ്ട് ജോര്‍ജ് എച്ച്‌.ഡബ്ല്യു. ബുഷ് (94 ) അന്തരിച്ചു .1989 -1993 കാലയളവിൽ അമേരിക്കൻ പ്രസിഡണ്ടായിരുന്നു അദ്ദേഹം .അമേരിക്കയുടെ 41-ാം പ്രസിഡന്‍റായിരുന്നു ബുഷ്.ജോർജ് ബുഷ് സീനിയർ എന്നാണ് അറിയപ്പെട്ടിരുന്നത്.

പാർക്കിൻസൺസ് രോഗബാധിതനായ അദ്ദേഹം വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ദീര്‍ഘനാളായി വിശ്രമജീവിതത്തിലായിരുന്നു .അദ്ദേഹത്തിന്‍റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്.ഗൾഫ് യുദ്ധത്തിലും ജർമ്മൻ ഏകീകരണത്തിലും ബുഷിന്റെ നിലപാട് നിർണ്ണായകമായ ഒന്നായിരുന്നു .ഇറാഖ് യുദ്ധത്തിന്റെ അമരക്കാരന്‍ എന്നാണ് എച്ച്‌.‌ഡബ്ല്യു ബുഷ് അറിയപ്പെട്ടിരുന്നത് .