ചരിത്ര നേട്ടം കരസ്ഥമാക്കി യുഎഇ; ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് യുഎഇയുടേത്

ചരിത്ര നേട്ടം കരസ്ഥമാക്കി യുഎഇ .ലോക രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളില്‍ ഒന്നാം സ്ഥാനം യുഎഇ പാസ്‍പോര്‍ട്ടിന്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

യുഎഇ പാസ്പോര്‍ട്ടിന്‍റെ വിസ ഫ്രീ സ്കോര്‍ 167 ആയി ഉയര്‍ന്നു. അതായത് യുഎഇ പാസ്പോര്‍ട്ട് കയ്യിലുണ്ടെങ്കില്‍ 113 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാം. 54 രാജ്യങ്ങളിൽ വീസ ഓൺ അറൈവൽ സൗകര്യം ലഭിക്കുകയും ചെയ്യും. ലോകത്തെ 31 രാജ്യങ്ങളില്‍ മാത്രമാണ് യുഎഇ പാസ്പോര്‍ട്ടിന് ഇനി മുതല്‍ വിസ വേണ്ടിവരിക. അറബ് രാജ്യങ്ങളില്‍ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന നേട്ടം നേരത്തെ തന്നെ യുഎഇ സ്വന്തമാക്കിയിട്ടുണ്ട്.