കൊച്ചുണ്ണിയും പക്കിയുമൊക്കെ ഉണ്ടായത് ഇങ്ങനെയാണ്; വൈറലായി കായംകുളം കൊച്ചുണ്ണിയുടെ മേക്കിങ്ങ് വീഡിയോ

 

നൂറ് കോടി ക്ലബിൽ കയറി ബോക്സോഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ കായംകുളം കൊച്ചുണ്ണിയുടെ മേയ്ക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തെക്കുറിച്ചുള്ള അണിയറപ്രവര്‍ത്തകരുടെ അഭിപ്രായവും അനുഭവങ്ങളും ഉൾപ്പെടുത്തിയാണ് മേയ്ക്കിങ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
നിവിൻ പോളിയും മോഹൻലാലും മൈക്കിങ് വിഡിയോയിൽ സംസാരിക്കുന്നുണ്ട്.
നിർമ്മാതാവ് ഗോകുലം ഗോപാലൻ, സംവിധായകൻ റോഷൻ ആൻഡ്രൂസ്, തിരകഥാൃത്തുക്കളായ ബോബി സഞ്ജയ്, പ്രധാന വേഷത്തിലെത്തിയ പ്രിയ ആനന്ദ്, ഛായാഗ്രഹകൻ ബിനോദ് പ്രധാൻ, കളറിസ്റ്റ് കെൻമെറ്റ്സ്കർ. സൗണ്ട് ഡിസൈനർ പിഎം സതീഷ് എന്നിവരും ചിത്രത്തെക്കുറിച്ചുള്ള തങ്ങളുടെ അനുഭവം വീഡിയോയിലൂടെ പങ്കുവച്ചു.