പത്തനംതിട്ടയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി

പത്തനംതിട്ട നഗരത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ മാരാകായുധങ്ങളുമായെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നടത്തിയ പ്രകടനമാണ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചത്.പൊലീസ് ലാത്തി വീശിയതിനെ തുടര്‍ന്ന് ചിതറിയോടിയ പ്രവര്‍ത്തകര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു.കൂടുതല്‍ പൊലീസും നേതാക്കളും എത്തിയതോടെയാണ് രംഗം ശാന്തമായത്. പിന്നീട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.