തുടർച്ചയായ നാലാം ദിവസവും നിയമസഭ സ്തംഭിപ്പിച്ചു

തുടർച്ചയായ നാലാം ദിവസവും നിയമസഭ സ്തംഭിപ്പിച്ചു.  മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ ഉ​ള്‍​പ്പെ​ട്ട ബ​ന്ധു​നി​യ​മ​ന​ വിഷയമാണ് പ്ര​തി​പ​ക്ഷം ഇ​ന്ന് സ​ഭ​യി​ല്‍ അ​ടി​യ​ന്ത​ര​പ്ര​മേ​യ​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്. ഇതിനൊപ്പം ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സം പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ സ​ഭ പ്ര​ക്ഷു​ബ്ധ​മാ​കു​ക​യാ​യി​രു​ന്നു.

പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും രണ്ട്തവണ വീതം സംസാരിച്ചു. പിന്നാലെ പ്രതിപക്ഷ നേതാവിന് മറുപടി പറയാന്‍ സമയം നല്‍കിയില്ലെന്ന് ആരോപിച്ച്‌ യു.ഡി.എഫ് അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി. ഇതിനെ പ്രതിരോധിക്കാന്‍ ഭരണപക്ഷ എം.എല്‍.എമാരും കൂടി രംഗത്തെത്തിയതോടെ നിയമസഭയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ബഹളത്തെ തുടര്‍ന്ന് പിന്നാലെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

ബാനറുകളുമായി സ്പീക്കറുടെ ഡയസ് മറച്ച പ്രതിപക്ഷം തുടര്‍ച്ചയായി നാലാം ദിവസമാണ് സഭ തടസ്സപ്പെടുത്തുന്നത്. ശബരിമല വിഷയത്തില്‍ നിയമസഭയില്‍ സത്യാഗ്രഹമിരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. മൂന്ന് എംഎല്‍എമാരാണ് സത്യാഗ്രഹമിരിക്കുക. കോണ്‍ഗ്രസിന്റേത് ബിജെപിയുമായുള്ള ഒത്തുകളിയാണെും , എല്ലാ കാലത്തും ജനങ്ങളെ പറ്റിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും, ആര്‍ എസ് എസ്സിന്റെ നിലപാടാണ് കോണ്‍ഗ്രസിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ത​മ്മി​ലു​ള്ള വാ​ക്ക് പോ​രി​നും ഇ​ന്ന് സ​ഭ സാ​ക്ഷ്യം വ​ഹി​ച്ചു. മു​ഖ്യ​മ​ന്ത്രി ആ​ര്‍​എ​സ്‌എ​സു​മാ​യി ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല സ​ഭ​യി​ല്‍ ആ​രോ​പി​ച്ചു. പി​ണ​റാ​യി ആ​ര്‍​എ​സ്‌എ​സി​ന് എ​ല്ലാ സ​ഹാ​യം ചെ​യ്തു കൊ​ടു​ത്തു. ആ​ര്‍​എ​സ്‌എ​സി​നെ മു​ഖ്യ​മ​ന്ത്രി സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള തെ​ളി​വാ​ണ് ഒ​രോ ദി​വ​സ​വും പു​റ​ത്തു വ​രു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി​യോ​ടെ പ്ര​തി​പ​ക്ഷം ചോ​ദ്യോ​ത്ത​ര​വേ​ള ത​ട​സ​പ്പെ​ടു​ത്തി സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ല്‍ ഇ​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു. സ്പീ​ക്ക​റു​ടെ കാ​ഴ്ച മ​റ​ച്ചാ​യി​രു​ന്നു പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധം ക​ടു​ത്ത​തോ​ടെ സ​ഭാ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ഇ​ന്ന​ത്തേ​ക്ക് പി​രി​യു​ന്ന​താ​യി സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.