യുവജനയാത്രയില്‍ പങ്കെടുത്ത് മടങ്ങവെ യൂത്ത്‌ലീഗ് പ്രവര്‍ത്തകന് കുത്തേറ്റു; സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം

 

കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് യുവജനയാത്രക്ക് ഇന്നലെ കോഴിക്കോട് കടപ്പുറത്ത് നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കടമേരി സ്വദേശി ടി.കെ ഇസ്മായി(32)ലിന് കുത്തേറ്റു. ആയഞ്ചേരി പഞ്ചായത്തിലെ യൂത്ത് ലീഗ് സജീവ പ്രവര്‍ത്തകനായ ഇസ്മായിലിനെ തോപ്പയില്‍ വെച്ച് സോഡാകുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു.അക്രമി സിപിഎം ഓഫീസിലേക്ക് ഓടിപ്പോവുകയായിരുന്നു.
അക്രമിയുടെ കുത്തില്‍ നിന്നും ഇസ്മായില്‍ പെട്ടന്ന് ഒഴിഞ്ഞു മാറിയതിനാലാണ് കൊലപാതക ശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടത്. അതേസമയം സംഭവത്തില്‍ മൂന്നോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ വെള്ളയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഹാഷിമിനെ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല.