നെയ്മറിന് വീണ്ടും പരിക്ക്;പിഎസ്‌ജിക്ക് ആശങ്ക

പിഎസ്‌ജിയുടെ സൂപ്പർ താരം നെയ്മറിന് പരിക്കേറ്റു.ബോർഡെക്സിനെതിരായ ലീഗ് മത്സരത്തിനിടെയായിരുന്നു നെയ്മറിന് പരിക്കേറ്റത്.മത്സരത്തിൽ പിഎസ്‌ജിക്ക് വേണ്ടി ആദ്യ ഗോൾ നേടിയ നെയ്മർ കണങ്കാലിന് പരിക്കേറ്റ് 55 ആം മിനുട്ടിൽ തിരിച്ചുകയറുകയായിരുന്നു.മത്സരത്തിൽ രണ്ടു ഗോളുകൾ നേടി ലീഡ് നേടിയതിന് ശേഷം സമനില വഴങ്ങുകയായിരുന്നു പിഎസ്‌ജി.അതേ സമയം നെയ്മറിന്റെ പരിക്കിനെ പറ്റി കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.ലിവർപൂളിനെതിരായ മത്സരത്തിൽ നെയ്മർ 100 ശതമാനം ഫിറ്റായിരുന്നില്ല എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.