പ്രവാസികൾക്ക് ആശ്വാസം; യു എ ഇയിലെ പൊതുമാപ്പ് കാലാവധി ഡിസംബർ 31 വരെ നീട്ടി

യു എ ഇ ഗവണ്‍ന്റെ് പ്രഖ്യാപിച്ച പൊതു മാപ്പ് കാലാവധി ഡിസംബര്‍ 31 വരെ നീട്ടി.അനധികൃതമായി യു എ ഇയിൽ കഴിയുന്നവർക്ക് മറ്റു നിയമ നടപടികൾ കൂടാതെ രാജ്യം വിടുന്നതിനാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്.
ദേശീയദിനാഘോഷങ്ങളും സായിദ് വര്‍ഷാചരണവും പ്രമാണിച്ചാണ് ഒരു മാസത്തേക്ക് കൂടി പൊതുമാപ്പ് നീട്ടിയിരിക്കുന്നത്. ഡിസംബര്‍ രണ്ടിന് പുതിയ കാലാവധി നിലവില്‍ വന്നു. ഇതോടെ താമസരേഖകള്‍ ശരിയാക്കാന്‍ ഇനിയും സാധിക്കാത്തവര്‍ക്ക് ഒരു മാസം കൂടി സമയം ലഭ്യമാകുന്നതാണ്.