ഇതിലും ഭേദം ചാവുന്നതായിരുന്നു; സാംസങ് പുതിയ ഫോണിനെക്കുറിച്ച് ട്വീറ്റ് ചെയ്തത് ഐഫോണില്‍ നിന്ന്

മൊബൈൽ ഫോൺ വിപണിയിലെ ബദ്ധവൈരികളാണ് സാംസങും ഐഫോണും.എന്നാൽ ഐഫോൺ തന്നെയാണ് മികച്ചത് എന്ന് സാംസങ് തന്നെ സമ്മതിച്ച ഒരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്.
പുതിയ ഫോണ്‍ പുറത്തിറക്കുന്ന വിവരം ട്വീറ്റ് ചെയ്യാന്‍ ഐഫോണ്‍ ഉപയോഗിച്ച സാംസങിനെ സോഷ്യൽ മീഡിയ ട്രോള്ളികൊന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പുതിയ ഫോണ്‍ പുറത്തിറക്കുന്ന വിവരം സാംസങ് ട്വീറ്റ് ചെയ്തത്. സാംസങിന്റെ വിവാദ ട്വീറ്റ് വന്ന അക്കൗണ്ട് തന്നെ വൈകാതെ ഡിസേബിള്‍ ചെയ്തു. സാംസങിന്റെ കഴിഞ്ഞ 3200 ട്വീറ്റുകളില്‍ 331ഉം ഐഫോണില്‍ നിന്നാണ് ചെയ്തതെന്നു ട്വിറ്ററില്‍ കണ്ടെത്തലുണ്ടായി.