ശബരിമല വിഷയം : പൊലീസ് ഇടപെടല്‍ ചോദ്യം ചെയ്ത് ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍

കൊച്ചി: ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുണ്ടായ പൊലീസ് ഇടപെടലിനെ ചോദ്യം ചെയ്ത് ഹൈകോടതിയില്‍ ഹര്‍ജി നല്‍കി. ശബരിമലയിലെ പ്രതിഷേധ സംഭവങ്ങളില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്നും വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ഹര്‍ജിയില്‍ ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ബിജെപി സംഘടിപ്പിച്ച കണ്ണൂര്‍ എസ്‌പി ഓഫിസ് മാര്‍ച്ചിനിടെ ശബരിമല ഡ്യൂട്ടിയിലുള്ള എസ്‌പി യതീഷ് ചന്ദ്രയെ ഭീഷണിപ്പെടുത്തും വിധം പ്രസംഗിച്ചതിനാണ് പൊലീസ് ആക്‌ട് 117 ഇ വകുപ്പ് പ്രകാരം കേസെടുത്തത്. സെപ്റ്റംബര്‍ 29 മുതല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് അറസ്റ്റ് ചെയ്ത അയ്യപ്പ ഭക്തരുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ നടപടിയെടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. നേരത്തെ പൊലീസിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ശോഭാ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തിരുന്നു. സെപ്റ്റംബര്‍ 29 മുതല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് അറസ്റ്റ് ചെയ്ത അയ്യപ്പ ഭക്തരുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.