മികച്ച വനിതാ താരത്തിനുള്ള ബാലന്‍ ദി ഓര്‍ നേടിയ താരത്തെ വേദിയിൽ അപമാനിച്ച് അവതാരകൻ

മികച്ച വനിതാ താരത്തിനുള്ള ചരിത്രത്തിലെ ആദ്യ ബാലന്‍ ദി ഓര്‍ നേടിയ അദ ഹെഗെര്‍ബെര്‍ഗിന് പുരസ്കാര വേദിയില്‍ അപമാനിച്ച് അവതാരകൻ. പുരസ്‌കാര വേദിയില്‍ വെച്ച്‌ അവതാരകന്‍ ലൈംഗിക ചുവയോടെ സംസാരിച്ച്‌ക്കുകയായിരുന്നു. ലിയോണിന്റെ സ്ട്രൈക്കര്‍ ആയ അദ അവാര്‍ഡ് വാങ്ങാനായി സ്റ്റേജില്‍ എത്തിയപ്പൊള്‍ താരത്തിനോട് ‘Twerk’ ചെയ്യാന്‍ അവതാരകന്‍ ആവശ്യപ്പെടുകയായിരുന്നു.
ചോദ്യത്തില്‍ അത്ഭുതപ്പെട്ട അദ ഉടന്‍ ആവശ്യം നിരസിക്കുകയും വേദി വിടുകയും ചെയ്തു. ചരിത്രത്തിന്റെ ഭാഗമായി ഒരു വനിതാ ഫുട്ബോള്‍ താരം മാറുന്ന വേദിയില്‍ ഇങ്ങനെയൊരു ചോദ്യം അനാവശ്യമായി എന്ന് ഫുട്ബോള്‍ നിരീക്ഷകരും വിലയിരുത്തുന്നു. വനിതാ ഫുട്ബോള്‍ താരങ്ങളെ ഇപ്പോഴും ഫുട്ബോള്‍ താരങ്ങളായി കണക്കാക്കാന്‍ ചിലര്‍ക്ക് ആവുന്നില്ല എന്നതു ഇത് വ്യക്തമാക്കുന്നു.