കണ്ണൂരില്‍ പത്താംക്ലാസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തുവെന്ന് പരാതി;പീഡിപ്പിച്ചത് ലോഡ്ജിൽ വെച്ച്; പോലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പറശ്ശിനികടവിലെ ലോഡ്ജില്‍ വെച്ച്‌ രണ്ട് ദിവസമായി നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പൊലീസില്‍ പരാതി ലഭിച്ചിരിക്കുന്നത്. പ്രതികളെക്കുറിച്ച്‌ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കണ്ണൂര്‍ നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. കഴിഞ്ഞമാസം 17 നും 19 നുമാണ് സംഭവം നടന്നത്. വൈകാതെ തന്നെ പ്രതികള്‍ പിടിയിലാകുമെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ചവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.