റയൽ മാഡ്രിഡിൽ നിന്ന് പുറത്തു പോകണമെന്ന് മോഡ്രിച്ച്

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും കോട്ടകളിൽ വലിയ വിള്ളൽ വീഴ്ത്തിക്കൊണ്ടാണ് ക്രോയേഷ്യൻ നായകനായ ലൂക്കാ മോഡ്രിച്ച് ലോകത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൻ ഡി യോർ സ്വന്തമാക്കിയത്.ക്രോയേഷ്യക്കും വേണ്ടിയും റയലിനും വേണ്ടിയും മികച്ച പ്രകടനമാണ് ഈ വര്ഷം ലൂക്കാ കാഴ്ച വെച്ചത്.എന്നാൽ അവാർഡ് നേടിയതിന് ശേഷം മോഡ്രിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.തനിക്ക് ക്ലബ് വിടണമെന്ന് താരം പരസ്യമായി പറഞ്ഞിരിക്കുകയാണ്.ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാനിലേക്കാണ് പോകേണ്ടതെന്നും താരം പറഞ്ഞു.