ഈ ഏഴുവയസ്സുകാരൻ ഒരു വർഷത്തിൽ സമ്പാദിക്കുന്നത് 154 കോടി

ഏഴുവയസ്സുകാരൻ റയാൻ ഒരു വർഷത്തിൽ സമ്പാദിക്കുന്നത് 154 കോടി. റയാൻ ടോയിസ് റിവ്യൂ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ഏഴ് വയസ്സുകാരൻ പണം വാരിക്കൂട്ടുന്നത്. 2018 -ലെ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന യുട്യൂബ് താരങ്ങളുടെ പട്ടികയിൽ റയാൻ ആണ് ഒന്നാമത്. കളിപ്പാട്ടങ്ങളെക്കുറിച്ച് വിശകലനം നടത്തുന്ന റയാൻ ടോയിസ് റിവ്യൂ എന്ന യുട്യൂബ് ചാനലിന്‍റെ ഉടമയാണ് റയാൻ. 154.84 കോടിയാണ് ഈ ഏഴ് വയസ്സുകാരന്‍റെ വാർഷിക വരുമാനം. കഴിഞ്ഞ വർഷം ഫോബ്‌സ് പുറത്തിറക്കിയ പട്ടികയിൽ റയാൻ എട്ടാം സ്ഥാനത്തായിരുന്നു.

യുട്യൂബ് താരങ്ങളായ ഡ്യൂഡ് പേർഫക്ട്, ജെക്ക്-ലോഗൻ പോൾ സഹോദരങ്ങൾ, മേക്കപ്പ് ആർട്ടിസ്റ്റ് ജെഫ്രി സ്റ്റാർ, ഡാൻടിഡിഎം ഉടമ ഡാനിയേൽ മിഡിൽടൺ, മാർക്ക്പ്ലിയർ ഉടമ മാർക്ക് ഫിഷ്ബാക്ക്, വനോസ്ഗോമിങ് ഉടമ ഇവാൻ ഫോങ്, ജാക്സെപ്റ്റിസി ഉടമ സീൻ മക്ലോഗലിൻ, പ്യൂഡീപൈ ഉടമ ഫെലിക്സ് ഷെൽബെർഗ് എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങൾ.