ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വിമർശിച്ച് ജർമ്മൻ ഇതിഹാസം

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വിമർശിച്ച് ജർമ്മൻ ഇതിഹാസം ലോതര്‍ മാത്തേവൂസ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇനിയുള്ള മത്സരങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആരാധകരുടെ തിരുമാനത്തെയാണ് മാത്തേവൂസ് വിമർശിച്ചത്. ഒരു മത്സരത്തില്‍ ആഗ്രഹിച്ച ഫലം എപ്പോഴും ലഭിക്കണമെന്നില്ല. ഇവിടെ മാത്രമല്ല ലോകത്ത് എല്ലായിടത്തും ഇങ്ങനെ തന്നെയാണ്. ആരാധകരുടെ പിന്തുണ എപ്പോഴും വേണം. ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായത് തെറ്റായ പ്രതികരണമെന്നും മുന്‍ ജര്‍മന്‍ താരം വ്യക്തമാക്കി.

1990ല്‍ ജര്‍മനിയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ലോതര്‍ മാത്തേവൂസാണ് ബ്ലാസ്റ്റേഴ്‌സെ ആരാധകരെ വിമര്‍ശിച്ചത്. കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാത്തേവൂസ്. ക്ലബിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കാണാൻ വരേണ്ടെന്ന തീരുമാനം ആരാധകർ എടുത്തത്.