ഹെയർ ഡൈ ഉപയോ​ഗിച്ച പത്തൊമ്പതുകാരിയുടെ മുഖം ‘ബൾബ്’ പോലെയായി

ഹെയർ ഡൈ ഉപയോ​ഗിച്ച പത്തൊമ്പതുകാരിയുടെ മുഖം തടിച്ച് വീർത്ത് ഒരു ബൾബിന്റെ രൂപത്തിലായി . ഫ്രഞ്ചുകാരിയായ എസ്തല്ലയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഡൈയിലുണ്ടായ പാരഫിനിലെനിഡയാമിൻ (പിപിഡി) എന്ന കെമിക്കലാണ് എസ്തല്ലെയുടെ അലർജിക്ക് കാരണം

“ചെറിയ അളവിൽ മാത്രമാണ് ഡൈ ഉപയോ​ഗിച്ചത്. എന്നാൽ കുറച്ച് സമയത്തിനുശേഷം അലർജിയായി. മുഖം പെട്ടെന്ന് വീർത്തു തടിക്കാൻ തുടങ്ങി. അലർജി തടയുന്നതിനുളള മരുന്ന് കഴിച്ചെങ്കിലും ഫലമുണ്ടായില്ല. മുഖം വീർത്തുകൊണ്ടേയിരുന്നു. പിറ്റേ ദിവസം രാവിലെ കണ്ണാടിയിൽ നോക്കിയപ്പോഴാണ് മുഖത്തിന്‍റെ ചുറ്റളവ് 55.8 സെന്‍റിമീറ്ററില്‍ നിന്ന് 63 സെന്‍റിമീറ്ററിലേക്ക് വളര്‍ന്നതായി കണ്ടത്. മുഖത്തോടൊപ്പം നാക്കും തടിച്ചു വീർത്തു”. കൂടാതെ ശ്വാസതടസ്സവും അനുഭവപ്പെട്ടതായും എസ്തല്ലെ പറഞ്ഞു.