യുപിയിൽ ഗോരക്ഷകർ വധിച്ചത് അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ

കന്നുകാലികളെ കശാപ്പ് ചെയ്‌തെന്ന വാര്‍ത്തയെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ടം നടത്തിയ അക്രമത്തിൽ കൊല്ലപ്പെട്ടത് മൊഹമ്മദ് അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ. സയാനയിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറായ സുബോദ് കുമാര്‍ സിംഗ് ആണ് മരിച്ചത്.ബീഫ് കൈവശം വെച്ചുവെന്നാരോപിച്ചാണ് 2015 സെപ്തംബറിലാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആള്‍ക്കൂട്ട ആക്രമണത്തിലൂടെ മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയത്.ഈ കേസിന്റെ തുടക്കത്തിലാണ് സുബോദ് കുമാര്‍ സിംഗ് കേസ് അന്വേഷിച്ചിരുന്നത്. ലാബിലേക്ക് അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മാംസം പരിശോധനകള്‍ക്കായി അയച്ചതും തുടര്‍ന്ന് കേസില്‍ നിരവധി പ്രതികളെ അറസ്റ്റ് ചെയ്തതും സുബോദ് കുമാറാണ്
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറില്‍ ഇന്നലെയുണ്ടായ അക്രമത്തില്‍ പൊലീസ് ഉദ്യോഗസ്ഥനടക്കം രണ്ട് പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട പൊലീസ് ഉദ്യോദസ്ഥന്‍ സുബോധ് കുമാര്‍ സിങ് മുഹമ്മദ് അഖ്ലാക്ക് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണെന്ന് റിപ്പോര്‍ട്ടുകള്‍ .അക്രമികളുടെ ആക്രമണങ്ങളില്‍ പരിക്കേറ്റ സുബോദ് കുണാറിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനെയും അക്രമികള്‍ തടഞ്ഞു.