ദില്‍ബറിന്റെ അറബിക്ക് വേര്‍ഷനുമായി നോറ ഫത്തേഹി (വീഡിയോ കാണാം)

‘ദില്‍ബറിന്റെ’ അറബിക്ക് വേര്‍ഷനുമായി നോറ ഫത്തേഹി. ജോണ്‍ എബ്രഹാം ചിത്രം സത്യമേവ ജയതേയിലെ ‘ദിൽബർ’ എന്ന പാട്ടിന്റെ അറബിക് വേര്‍ഷനാണ് ഇപ്പോൾ യൂട്യൂബിൽ തരംഗമാവുന്നത്. രണ്ട് കോടിയിലധികം ആളുകളാണ് ഇത് വരെ ഈ വീഡിയോ കണ്ടത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ഗാനം ആലപിച്ചിരിക്കുന്നത് അറബിയിലാണ്. മൊഹ്‌സിന്‍ ടിസ്സ സംഗീതം ഒരുക്കിയ ഗാനത്തിന് ഖലീഫ മെനാനി, ആഷ്റഫ് ആറബ് എന്നിവരാണ് വരികള്‍ എഴുതിയിരിക്കുന്നത്.