കോടതിയിലേക്കുള്ള യാത്രയ്ക്കിടെ കെ സുരേന്ദ്രന് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അവസരമൊരുക്കി; പൊലീസുകാരന് സസ്പെൻഷൻ

കോടതിയിലേക്കുള്ള യാത്രയ്ക്കിടെ കെ സുരേന്ദ്രന് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അവസരമൊരുക്കിയതിന് പൊലീസുകാരന് സസ്പെൻഷൻ. കൊല്ലം എ ആർ ക്യാംപിലെ ഇൻസ്പെക്ടർ വിക്രമൻ നായർക്കെതിരെയാണ് നടപടി. കൊട്ടാരക്കര ജയിലിൽ നിന്ന് റാന്നി കോടതിയിലേക്ക് കൊണ്ടുപോയപ്പോഴാണ് കെ സുരേന്ദ്രന് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അവസരം ഒരുക്കിയത്. സുരക്ഷ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് എ ആര്‍ ക്യാമ്പിൽ നിന്ന് ഭക്ഷണം നല്‍കണമെന്ന നിര്‍ദേശത്തെ മറികടന്നായിരുന്നു സഹായം.