അരക്കോടിയിലധികം വില വരുന്ന സ്വര്‍ണ്ണ തട്ടം ധരിച്ച് അറബ് യുവതിയുടെ വീഡിയോ

അരക്കോടിയിലധികം രൂപ വില (2,75,000 ദിര്‍ഹം) വരുന്ന സ്വര്‍ണ്ണ തട്ടം ധരിച്ച് അറബ് യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. 22 കാരറ്റ് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത തട്ടത്തിന് രണ്ട് കിലോ ഭാരമുണ്ടെന്നാണ് യുവതി പറയുന്നത്. തനിക്ക് ചേരുന്നുണ്ടോയെന്ന് ചോദിച്ചാണ് ഇവര്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്ര വിലകൂടിയ വസ്ത്രം ധരിക്കുന്നതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ ഇത് പങ്കുവെച്ച പലരും സംസാരിക്കുന്നത്.