മുസ്ലീം സമുദായത്തിനെതിരെ വിവാദ പരാമർശവുമായി മന്ത്രി എ.കെ ബാലൻ;പ്രതിഷേധവുമായി യുഡിഎഫ്

മുസ്ലീം സമുദായങ്ങൾക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി എ.കെ ബാലൻ.
വിഗ്രഹാരാധനയിൽ വിശ്വാസമില്ലാത്ത മുസ്ലീം സമുദായക്കാർ എന്തിന് ശബരിമല വിഷയത്തിൽ അഭിപ്രായം പറയുന്നുവെന്നാണ് എകെ ബാലൻ ചോദിച്ചത് . എ.കെ.ബാലൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പോലീസ് ഭേദഗതി ബിൽ സഭയിൽ പരിഗണിക്കുന്ന വേളയിൽ പി കെ ബഷീർ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി എ.കെ ബാലൻ വിവാദ പരാമർശം നടത്തിയത്. ”ഏക ദൈവത്തെ വിശ്വസിക്കുന്നവരാണ് മുസ്ലിം സമുദായക്കാർ. മറ്റു മതങ്ങളെ കപട വിശ്വാസികളായാണ് കാണുന്നത്. വിഗ്രഹ ആരാധനയെ എതിർക്കുന്ന നിങ്ങൾ എന്തിന് ശബരിമല വിഷയത്തിൽ അഭിപ്രായം പറയുന്നുത്” മന്ത്രി പറഞ്ഞു.